
വർക്കലയിൽ ബ്രിട്ടീഷ് വനിതയെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വർക്കല ഓടയം സ്വദേശി ഷഹദിനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് വിദേശ വനിതയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അജ്ഞാതൻ തന്നെ ആക്രമിച്ചതെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നുമാണ് ബ്രിട്ടീഷ് വനിത വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹദിനെ പിടികൂടിയത്.