എന്തുകൊണ്ട് തിരുത്തുന്നില്ല’, നന്ദകുമാറിന്റെ മലപ്പുറം പരാമർശത്തിൽ രൂക്ഷവിമർശനവുമായി സണ്ണി ജോസഫ്

‘

കണ്ണൂർ: സി പി എം നേതാവ് നന്ദകുമാർ നടത്തിയത് മലപ്പുറത്തിനെതിരായ കടുത്ത വിദ്വേഷ പ്രതികരണമാണെന്നും നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. മലപ്പുറത്തിനെതിരായ ഇത്തരം പരാമർശങ്ങൾ സി പി എമ്മിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. വിഷയം തിരുത്താൻ നന്ദകുമാറോ സി പി എമ്മോ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തിരുത്തലിന്റെ അല്ല മറിച്ച് ആവർത്തനത്തിന്റെ പാതയിലാണ് സി പി എം എന്നും വിമർശിച്ചു. സി പി എമ്മിന്റെ നിലപാട് വൈരുധ്യം നിറഞ്ഞതാണെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു

أحدث أقدم