പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയതിൽ പ്രതികരിച്ച് ശശി



 സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് പി കെ ശശി. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ എന്നും ശശി ചോദിച്ചു. സുരേഷ് ബാബുവിനെതിരെയടക്കം വിമർശനം ഉന്നയിച്ചുകൊണ്ട് സി പി എം ബന്ധം അവസാനിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ശശി സംസാരിച്ചത്. പാർട്ടിയിൽ ഇനിയും നിരവധി പുഴുക്കുത്തുകൾ ബാക്കിയുണ്ടെന്നും, ‘ചതിച്ചാൽ ചതിക്കപ്പെടും’ എന്ന തത്ത്വമാണ് ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ യുവജന നേതാവിനെക്കൂടി മാറ്റാൻ തീരുമാനം ആയിട്ടുണ്ടല്ലോ എന്നും ശശി ചൂണ്ടിക്കാട്ടി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയെ മാറ്റാനും തീരുമാനമായെന്ന റിപ്പോർട്ടുകളാണ് ശശി പരാമർശിച്ചത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് രൂക്ഷമായി വിമർശിച്ച പി കെ ശശി, നേതൃത്വത്തിന്റെ വീഴ്ചകളെയും രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ചു

أحدث أقدم