
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ പുതുക്കിയ അറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് മഴ ദുർബലമായി. നേരത്തെ ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ മുന്നറിയിപ്പ് നൽകിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് സൂചനയായി നൽകുന്ന ഓറഞ്ച് അലർട്ട് ഇല്ല