മതിൽ ഇടിഞ്ഞുവീണ് അപകടം: നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്



തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം. പള്ളിച്ചൽ വെടിവച്ചാം കോവിലിന് സമീപം അയണിമൂട്ടിലാണ് സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലിക്കിടെ അയണിമൂട്ടിൽ വെച്ച് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

أحدث أقدم