…

ശബരിമല: കെഎസ്ആർടിസി ബസുകൾ കുറവായതിനാൽ എസ്പി ഇടപെട്ട് പൊലീസ് ബസിൽ ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കി. പമ്പ-ചാലക്കയം റോഡിലെ നിർമാണപ്രവൃത്തികളാണ് നിലയ്ക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി സർവീസുകളെയും ബാധിച്ചത്. റോഡ് പണി കാരണം നിലയ്ക്കൽ-പമ്പ സർവീസിന് മതിയായ കെഎസ്ആർടിസി ബസുകൾ ഉണ്ടായില്ല.
ഇതോടെ എസ്പി ആർ. ആനന്ദ് ഇടപെട്ട് പൊലീസ് ബസ്സിൽ തീർഥാടകർക്ക് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.മതിയായ ബസുകൾ ഇല്ലാത്തതിനാൽ കൂടുതൽ ബസുകൾ എത്തിക്കണമെന്ന് പൊലീസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസിയും അറിയിച്ചു