ഹിമാലയൻ അതിർത്തിയിൽ സൈന്യത്തിന്‍റെ നിർണായക നീക്കം…



ഉയർന്ന ഹിമാലയൻ മേഖലയിൽ സൈനിക സജ്ജീകരണങ്ങളും പ്രവർത്തനശേഷിയും കൂടുതൽ ശക്തമാക്കണമെന്ന് കരസേനയുടെ സെൻട്രൽ കമാൻഡ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ സഞ്ജയ് മിത്ര. ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിലെ അതിർത്തിയോട് ചേർന്ന മുൻനിര സൈനിക പോസ്റ്റുകൾ സന്ദർശിച്ച് പ്രവർത്തനസജ്ജതയും യുദ്ധസന്നദ്ധതയും വിലയിരുത്തുന്നതിനിടെയാണ് അദ്ദേഹം സൈനികർക്ക് നിർദേശം നൽകിയത്.

അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുമായി അദ്ദേഹം സംവദിക്കുകയും അവരുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുകയും ചെയ്തു. എല്ലാ സാഹചര്യങ്ങളെയും നേരിടാൻ സജ്ജരായിരിക്കണമെന്നും നിരന്തര ജാഗ്രത പുലർത്തണമെന്നും പ്രവർത്തനശേഷി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന പർവതപ്രദേശങ്ങളിലെ വെല്ലുവിളികൾ കണക്കിലെടുത്ത് സൈനികർ എപ്പോഴും ദൗത്യനിർവഹണത്തിന് തയ്യാറായിരിക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സെൻട്രൽ കമാൻഡ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവരങ്ങളിലാണ് സന്ദർശനത്തിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ഉയർന്ന തലത്തിലുള്ള സൈനിക സജ്ജത നിലനിർത്തുക, തന്ത്രപരമായ സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുക, വിവിധ മേഖലകളിലെ സൈനിക ശേഷികൾ ഏകോപിപ്പിക്കുക എന്നിവയ്ക്കാണ് കമാൻഡ് പ്രാധാന്യം നൽകുന്നത്.

أحدث أقدم