ഡയാലിസിസിനായിവീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കം നോക്കി മോഷണം….യുവാവ് പിടിയിൽ….

 

      




രോഗിയെ ഡയാലിസിസിനായി ആശുപത്രിയില്‍ കൊണ്ടുപോയ സമയം നോക്കി വീട്ടില്‍ കയറി നാലര പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ യുവാവ് പൊലീസിന്‍റെ പിടിയിൽ. കോഴിക്കോട് താമരശ്ശേരി എകരൂര്‍ പൂനൂര്‍ സ്വദേശി അനന്തു ബി എം (21) ആണ് കൊണ്ടോട്ടി പൊലീസിന്‍റെ പിടിയിലായത്.

വീട്ടുകാര്‍ ഇല്ലാത്ത സമയം മനസ്സിലാക്കി മോഷണം നടത്തുകയായിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്‍റിന് പിന്നിലുള്ള തൈത്തോട്ടത്തില്‍ താമസിക്കുന്ന കോഴിക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ആയുര്‍വേദ ഉഴിച്ചില്‍ പഠനത്തിനായി അനന്തു ഒന്നര മാസത്തോളമായി കൊണ്ടോട്ടിയില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ മോഷണം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം
أحدث أقدم