ഇടുക്കി: പീരുമേടിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻ മേരി സ്വദേശി പ്രിൻസാണ് ആക്രമണം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യയുടെ അമ്മ നേസം (62) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ ഭാര്യയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു… ഭാര്യാപിതാവിനും…
Deepak Toms
0
Tags
Top Stories