തൃശ്ശൂർ പൂരം അട്ടിമറി റിപ്പോർട്ട് ഒടുവിൽ ഡിജിപിക്ക് കൈമാറി… തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം…


        


തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് ഒടുവിൽ ഡിജിപിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് കൈമാറിയത്. സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി സമർപ്പിക്കും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സർക്കാർ അനുമതി ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുക, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സിപിഎം, ബിജെപി തുടങ്ങിയ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണെന്നും റിപ്പോർട്ടുകളുണ്ട്.രാഷ്‌ട്രീയം പഠിക്കുക

അതേസമയം, രാഷ്ട്രീയവും പ്രാദേശികവുമായ സമ്മർദങ്ങൾ കാരണം അന്വേഷണ റിപ്പോർട്ട് മനഃപൂർവം വൈകിപ്പിച്ചെന്ന ആരോപണവും ശക്തമായിരുന്നു. അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് റിപ്പോർട്ട് പൂഴ്ത്തിവെച്ചതെന്ന വിമർശനങ്ങൾക്കിടെയാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. സർക്കാർ അനുമതി ലഭിക്കുന്നതോടെ കേസിൽ തുടർനടപടികൾക്ക് വഴിയൊരുങ്ങും.
أحدث أقدم