കഞ്ചാവ് വിൽപ്പന ചോദ്യംചെയ്തവർക്കുനേരെ ആക്രമണം….മൂന്ന് പേർക്ക് കുത്തേറ്റു



വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ച യുവാക്കൾക്കുനേരെ ആക്രമണം. സംഭവത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. വാടാനാംകുറുശ്ശി സ്വദേശികളായ ജയരാജൻ, രതീഷ്, സന്തോഷ് എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.


വാടാനാംകുറുശ്ശി പരുത്തിപ്ര മേലേപുറത്ത് ബാബുരാജ്, മയ്യൻകുന്നത്ത് സുരേഷ്, മയ്യൻകുന്നത്ത് സുബീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കാറൽമണ്ണ സ്വദേശി ഹരികൃഷ്ണനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം∙

أحدث أقدم