കൊല്ലത്തെ സ്ത്രീധന പീഡനം…കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ…

കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങളില്‍ അടിയന്തര നടപടി വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയെന്ന് കണ്ടെത്തിയിരുന്നു. യുവതിയെ നാട്ടില്‍ എത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണം കൂടി നന്ദു സ്വന്തം അക്കൗണ്ടില്‍ ആക്കി എന്നാണ് വിവരം. 20 പവനിലധികം ആഭരണങ്ങള്‍ പ്രതിയുടെ വീട്ടിലായിരുന്നു.
أحدث أقدم