പൊലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം… തൊണ്ടിമുതലായ 12 ബൈക്കുകൾ…



തൃശൂർ: ചാലക്കുടി പൊലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ചു. അർധരാത്രിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ അപ്പോഴേക്കും വിവിധ കേസുകളിലായി പിടിച്ചെടുത്ത് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന 12 ബൈക്കുകളും പൂർണമായും കത്തിനശിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്

أحدث أقدم