സസ്പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ വിസി… വീണ്ടും ഹൈക്കോടതിയിൽ








കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി കാലടി സർവകലാശാല വിസി സിസ തോമസ്. ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് സമീപിച്ചത്. വിദ്യാർഥികൾക്ക് അനുകൂലമായ കോടതി വിധിക്ക് പിന്നാലെയാണ് വിസിയുടെ പുതിയ നീക്കം. അന്വേഷണ സമിതി റിപ്പോർട്ടും വിദ്യാർഥികളോട് മാപ്പ് പറയണമെന്ന ആവശ്യവും കോടതി തള്ളിയതിന് പിന്നാലെയാണ് സർവകലാശാല വീണ്ടും അപ്പീലുമായി മുന്നോട്ടുപോകുന്നത്.

ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിസിയുടെ നീക്കമെന്നാണ് സൂചന. വിസിയുടെ നടപടിക്കെതിരെ എസ്എഫ്ഐ രംഗത്തെത്തി. വിദ്യാർഥികളെ വീണ്ടും വെല്ലുവിളിക്കുകയാണ് വിസി ചെയ്യുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. മൂന്ന് മാസത്തിലേറെ നീണ്ട സമരപോരാട്ടവും സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടവും 22 ദിവസത്തെ നിരാഹാര സമരവുമെല്ലാം കണ്ടതാണ് കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരം. സ്വന്തം വിദ്യാർഥികളെ പ്രതിസ്ഥാനത്ത് നിർത്തിയ സർവകലാശാലയുടെ നടപടികൾക്കെതിരായ പോരാട്ടത്തിനൊടുവിലാണ് സസ്പെൻഷൻ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായത്
أحدث أقدم