നിർമല സീതാരാമന്റെ പേരിൽ വ്യാജ എഐ വീഡിയോ ; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 1.41 കോടി രൂപ








കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിലുള്ള വ്യാജ എഐ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. ഇതിൽ വിശ്വസിച്ച് ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപം നടത്തിയ കോഴിക്കോട് നടുവണ്ണൂർ സ്വദേശിക്ക് 1.41 കോടി രൂപ നഷ്ടമായതായി കോഴിക്കോട് പൊലീസ് അറിയിച്ചു. നടുവണ്ണൂർ നോച്ചാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ തട്ടിപ്പാണിത്
أحدث أقدم