ടെൻഡറില്ലാതെ വിഇഎച്ച് ഗ്ലോബലുമായി വൈദ്യുതി കരാർ’; ‘ഒപ്പിട്ട അഴിമതി’യിൽ മുഖ്യമന്ത്രി മറുപടി പറയണം







വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെയാണ് കരാർ ഒപ്പിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായും പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങുന്നതിനുള്ള വില നിശ്ചയിക്കാവൂവെന്ന് പിണറായി ചൂണ്ടിക്കാട്ടി.

എന്നാൽ കഴിഞ്ഞ മാസമാണ് വിഇഎച്ച് ഗ്ലോബലിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. ഓഫറുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു ഈ തീരുമാനമെന്നും ഇതിന് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രമാണ് വിലയെന്നും ഇത്രയും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാർ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു
أحدث أقدم