സുവിശേഷയോഗവും സംഗീതസന്ധ്യയും നവംബർ 20 മുതൽ ​മണർകാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ


മണർകാട്  : -  യുണൈറ്റഡ് അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ബഥേൽ ചർച്ച് വല്ല്യഉഴവും പി.സി.ഐ. കോട്ടയം ജില്ലയും സംയുക്തമായി നടത്തുന്ന ത്രിദിന സുവിശേഷയോഗവും സംഗീതസന്ധ്യയും നവംബർ 20, 21, 22 തീയതികളിൽ മണർകാട്ട് നടക്കും.

​മണർകാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ (ബൈപാസ് റോഡിന് സമീപം) വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നവംബർ 20ന് വൈകിട്ട് നടക്കുന്ന ചടങ്ങ് യു.എ.ഐ. ജനറൽ പ്രസിഡന്റും പി.സി.ഐ. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ ടി.വി. തോമസ് ഉദ്ഘാടനം ചെയ്യും. ഗൂഡല്ലൂരിൽ നിന്നുള്ള പാസ്റ്റർ പി.ജി. റോബിൻസൺ യോഗങ്ങളിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. 'ഗ്രാസിയ വോയിസ്' ടീമിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും നടക്കും.
​ഇതോടനുബന്ധിച്ച് നവംബർ 21-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മണർകാട് ദൈവസഭ വല്ലുഴത്തിൽ പാസ്റ്റേഴ്സ് കോൺഫറൻസും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി ബ്രദർ സിജു വർഗീസ്, ബ്രദർ മനു ജോൺ, പാസ്റ്റർ ജോബി എം.ബി., പാസ്റ്റർ ജോജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിക്കുന്നു.



.
أحدث أقدم