പാമ്പാടി : കേരള സംസ്ഥാന യുവജനക്ഷേമബോർഡിൻ്റെയും കൂരോപ്പട ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കേരളോത്സവം യുവതരംഗം 2026 നവംബർ 7, 8 (ശനി, ഞായർ) തീയതികളിൽ കൂരോപ്പട സർവ്വീസ് സഹകരണ ബാങ്ക് ഹാൾ, ളാക്കാട്ടൂർ എം.ജി.എം. എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂൾ, സാന്താമരിയ പബ്ലിക് സ്കൂൾ, ഉമ്മൻ ചാണ്ടി സ്പോർട്സ് അരീനഗോൾ ളാക്കാട്ടൂർ, ഷട്ടിൽകോർട്ട് കൂരോപ്പട, പബ്ലിക് ലൈബ്രറി കൂരോപ്പട എന്നിവിടങ്ങളിലായി കലാ, കായിക മത്സരങ്ങൾ നടക്കും
കേരളോത്സവം യുവതരംഗം 2026 നവംബർ 7 ശനിയാഴ്ച രാവിലെ 9.30 ന് കൂരോപ്പട സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പ്രശസ്ത സീരിയൽ/സിനിമ താരം ബിബിൻ ബെന്നി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ . എസ്. വിനോദ് അദ്ധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ നേരും. രണ്ട് ദിവസങ്ങളിൽ നടക്കുന്ന പരിപാടി കൂരോപ്പടയിലെ കലാകായിക രംഗത്ത് പുത്തനുണർവ് നൽകുമെന്ന് പ്രസിഡൻ്റ് ഇ. .എസ്. വിനോദ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു