
കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ഫെസിലിറ്റേഷൻ സെന്റർ (പോലീസ് എയ്ഡ് പോസ്റ്റ്) പ്രവർത്തനം ആരംഭിച്ചു.
തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന ഭക്തർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് (പ്രധാന) കവാടത്തിലൂടെ പുറത്തിറങ്ങി പ്രത്യേക കെ.എസ്.ആർ.ടി.സി, ടാക്സി സർവീസുകൾ ഉപയോഗിക്കണം. എന്നാൽ, തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന വാഹനങ്ങൾ കർഷക റോഡ് വഴി സഞ്ചരിച്ച് കിഴക്കേ കവാടത്തിന് മുന്നിലാണ് ഭക്തരെ ഇറക്കേണ്ടത്