അവർ പക പോക്കുകയാണ്’….കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി







കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾക്ക് ലൈബ്രറി വിലക്കിയതിന് പിന്നാലെ ഹോസ്റ്റലിലും വിലക്ക്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെയാണ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. തിങ്കളാഴ്ച പരീക്ഷ ആരംഭിക്കാൻ ഇരിക്കെയാണ് സർവ്വകലാശാലയുടെ നടപടി. സർവകലാശാല പക പോക്കുകയാണെന്നും ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതിന്റെ കാരണം സർവകലാശാല വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തരത്തിലും പഠിക്കാൻ അനുവദിക്കുന്നില്ലെന്നും സയിദ് അലി.

എന്താണോ കാലടിയിൽ, അത് തന്നെയാണ് പെരിയയിലും നടക്കുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ രാത്രിയിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയാണ്. ആർ എസ് എസ് നേതാവിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിനായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചതിനാണ് പ്രതികാര നടപടി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ വേട്ടയാടി പുറത്താക്കാനാണ് ശ്രമം. സർവകലാശാല പക തീർക്കുകയാണ്. കാലടിക്ക് സമാനമായ പ്രതിഷേധം കേന്ദ്ര സർവകലാശാലയിൽ നടത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
أحدث أقدم