ഷാജൻ സ്‌കറിയയ്‌ക്കെതിരെ മുൻ ആരോഗ്യമന്ത്രിമാരായ ശൈലജയും വീണയും….ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു….






വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ മുൻ ആരോഗ്യമന്ത്രിമാരായ കെ.കെ ശൈലജയും വീണാ ജോർജും നിയമനടപടികളുമായി രംഗത്ത്. അപകീർത്തികരമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനെതിരെ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. എ.രാജേഷ് മുഖേനയാണ് ഷാജൻ സ്‌കറിയയ്ക്കും അദ്ദേഹത്തിൻ്റെ സ്ഥാപനമായ മറുനാടൻ മലയാളിക്കുമെതിരെ നോട്ടീസ് അയച്ചത്.

നവംബർ ആറിന് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച ‘3000 കോടി കട്ട് വീണയും ശൈലജയും’ എന്ന വാർത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ആരോപിച്ചാണ് നിയമനടപടി. അപകീർത്തികരമായ വീഡിയോ ഉടൻ പിൻവലിക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വീഡിയോ യൂട്യൂബ് ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യണമെന്നും സമാനമായ പ്രചാരണങ്ങൾ ഇനി നടത്തില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്
أحدث أقدم