മുഖ്യമന്ത്രിയെ കാണാനെത്തിയതിന് നടപടി… കേരള ഹൗസിലെ രണ്ട് ജീവനക്കാർക്ക്….



ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനായി അദ്ദേഹം താമസിച്ചിരുന്ന മുറിക്ക് മുന്നിലെത്തിയ കേരള ഹൗസിലെ രണ്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. കേരള ഹൗസ് ജീവനക്കാരായ സിബി ജോസ്, പി.സി. സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് അഡീഷണൽ റെസിഡന്റ് കമ്മിഷണർ മെമ്മോ നൽകിയത്. മുഖ്യമന്ത്രി കേരള ഹൗസിലെത്തുമ്പോൾ സുരക്ഷാ ക്രമീകരണങ്ങളുടെയും തിരക്ക് നിയന്ത്രണത്തിന്റെയും ഭാഗമായി മുറിക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടരുതെന്ന് നേരത്തേ നിർദേശം നൽകിയിരുന്നു.

മാപ്പുകൾ കാണുക

ഈ നിർദേശം ലംഘിച്ച് മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിലെത്തിയത് എന്ത് ആവശ്യത്തിനാണെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നടപടിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന ആരോപണവും ഉയരുന്നുണ്ട്. കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണൽ റെസിഡന്റ് കമ്മിഷണറും ജീവനക്കാരും തമ്മിൽ നേരത്തേ തർക്കങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതിന്റെ തുടർച്ചയായുള്ള പ്രതികാര നടപടിയാണ് ഇപ്പോഴത്തെ മെമ്മോയെന്നാണ് ജീവനക്കാരുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപം. എന്നാൽ, വ്യക്തിവൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്ന ആരോപണത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

أحدث أقدم