സംസാരിക്കാൻ അവസരം കിട്ടിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, സൗണ്ട് സിസ്റ്റം അടിച്ച് തകർത്ത് കോൺഗ്രസ് എംഎൽഎ


*സർക്കാർ പരിപാടിയിൽ സംസാരിക്കാൻ അവസരം കിട്ടാത്തതിൽ പ്രകോപിതനായി മൈക്ക് വലിച്ചെറിഞ്ഞ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎ.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനം. മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാൻ തുടങ്ങിയ എംഎൽഎ ഹരീഷ് സിംഗ് ധാമിയുടെ മൈക്ക് ഓഫാക്കിയതാണ് പ്രകോപന കാരണം. 

വേദിയിലുണ്ടായിരുന്ന കസേര കൊണ്ട് അടിച്ച് സൗണ്ട് സിസ്റ്റം തകർത്ത എംഎൽഎ, സൗണ്ട് സിസ്റ്റം നിയന്ത്രിച്ചവരേയും മർദ്ദിച്ചു. പിത്തോറഗഢ് ജില്ലയിലെ ധാർചുലയിലാണ് കോൺഗ്രസിന് നാണക്കേടായി മാറിയ സംഭവം നടന്നത്.
Previous Post Next Post