എൽപിഎസ്‍ടി സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി…









തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ ചർച്ച നടത്താനായി മുഖ്യമന്ത്രി വി ഡ‍ി സതീശൻ ഇടപെട്ടു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർണ്ണായക നീക്കം. വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ അറിയിച്ചു. എന്നാൽ ചർച്ചയുടെ സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും അതുവരെ സമരം തുടരുമെന്നും വളർമതി അറിയിച്ചു.മാപ്പുകൾ കാണുക

ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വളർമതിയെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക ഡോക്ടർമാരുടെ സംഘം പരിശോധിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ കെ എസ് അഞ്ജുവും ആശുപത്രിയിലെത്തി വളർമതിയെ സന്ദർശിച്ചു. വളർമതിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് സർക്കാർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്
Previous Post Next Post