പുതിയ മുഖവുമായി നാട്ടകം ട്രാവൻകൂർ സിമന്റ്‌സ്


പ്രതിസന്ധിയിൽപ്പെട്ടുഴറുന്ന ട്രാവൻകൂർ സിമന്റ്‌സിനു പുതിയ കൈത്താങ്ങ് നൽകി സംസ്ഥാന സർക്കാർ
 ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡിന്റെ പുനരുദ്ധാരണ, വൈവിദ്ധ്യവൽക്കരണ നടപടികളുടെ ഭാഗമായി ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെയും വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റിന്റെയും ശിലാസ്ഥാപന കർമ്മവും കമ്പനിയിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യ കുടിശിക വിതരണവും 26 ന് വൈകിട്ട് മൂന്നിനു നടക്കും. 
ഗ്രേ സിമന്റ് ഉദ്പാദന യൂണിറ്റും, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണവും മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, ജോസ് കെ.മാണി എം.പി, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, നഗരസഭ അംഗം അരുൺ ഷാജി എന്നിവർ ആശംസ അർപ്പിക്കും. വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിക്കും. ട്രാവൻകൂർ സിമന്റ്‌സിന്റെയും മലബാർ സിമന്റ്‌സിന്റെയും ഡയറക്ടർ എസ്.ഗണേഷ്‌കുമാർ പദ്ധതി അവതരണം നടത്തും.
Previous Post Next Post