😁 പാമ്പാടിയിലെ കോൺഗ്രസ്സ് കോട്ടയായ 6ആം വാർഡിൽ ലുട്ടാപ്പി ഒന്നു കറങ്ങാനിറങ്ങയപ്പോൾ കണ്ട ചില കാര്യങ്ങൾ പറയട്ടെ ?
എന്നാ കേട്ടോ ....
കോൺഗ്രസ്സ് 30 ൽപ്പരം വർഷങ്ങളായി നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു കൊണ്ടിക്കുന്ന ഒരു വാർഡ് ആണ് പാമ്പാടി 6ആം വാർഡ് B J P , C P M എന്നീ സംഘടനകൾക്ക് വല്യ പ്രതീക്ഷ ഇല്ലാത്ത വാർഡാണ് ഈ ആറ്.
ഇവിടെ കഴിഞ്ഞതിന് മുമ്പത്തെ ഇലക്ഷൻ കോൺഗ്രസുകാർക്ക് ഭയങ്കര തലവേദന ഉണ്ടാക്കിയതാണ് 😁
ഉദയ സൂര്യൻ അടയാളത്തിൽ കോൺഗ്രസ്സിന് എതിരെ ഒരു സജീവ കോൺഗ്രസ്സ് പ്രവർത്തകൻ തന്നെ മത്സര രംഗത്തുവന്നു.
മത്സരം കനത്തു ഉദയ സൂര്യൻ അടയാളം വെറും 2 വോട്ടിനാണ് അന്ന് പരാജയപ്പെട്ടത് പിന്നീട് ഈ വാർഡ് വനിതാ വാർഡ് ആയി അവിടെ നിന്നും ശ്രീമതി ഷേർലി തര്യൻ വിജയിച്ചു .... ഇത് ഇതുവരെ ഉള്ള കഥ
ഇനിയാണ് കഥയിലെ ട്വിസ്റ്റ്
നമ്മുടെ മുൻ വില്ലൻ ( ഉദയ സൂര്യൻ ) കൂടുതൽ കരുത്തോടെ വീണ്ടും മത്സര രംഗത്ത് വന്ന് പണി തുടങ്ങി ഇതിനിടയിൽ
ഏറെക്കാലമായി നിലത്ത് നോക്കി നടന്ന് നല്ല ഖദർ ഉടുപ്പ് തേച്ച് മടക്കി സെൻ്റും പൂശി അലമാരയിൽ വച്ചിരുന്ന ടീമെല്ലാം മുറ്റ് ചിരിയോടെ പതിവില്ലാതെ ലുട്ടാപ്പിയെ കണ്ട് ഒന്ന് ചിരിച്ചു
ലുട്ടാപ്പിക്ക് കാര്യം മനസിലായി 🤣 ആറാം വാർഡിൽ നമ്മുടെ ടീം റെഡിയായി എന്ന് 😁
ലുട്ടാപ്പി എത്ര കുന്തം കണ്ടതാ 🤣🤣
പോട്ടെ അതല്ല ഇതിലെ പ്രധാനം, യൂത്തൻ പതിവില്ലാതെ ഖദർ മാത്രം ധരിച്ച് ആറാം വാർഡിൽ കറക്കം തുടങ്ങി എന്ന് കുട്ടൂസൻ പറഞ്ഞപ്പോൾ ലുട്ടാപ്പിക്ക് കാര്യം കത്തി 💡💡💡
മുൻ മെമ്പറും തയ്യാറായിക്കഴിഞ്ഞു എന്ന് ലൊട്ടുലൊടുക്ക് ഗുൽമാലിനോട് പറഞ്ഞതായി ഡാങ്കിനി അമ്മൂമ്മ പറഞ്ഞു ഏതായാലും കോൺഗ്രസ്സിന് ഇത്തവണയും തലവേദന ആകും. ഈ അവസരം C P M മുതലാക്കാൻ ശ്രമം ഊർജ്ജിതമാക്കി എന്ന് അടക്കം പറച്ചിൽ ഉണ്ട് ത്രികോണ മത്സരം വഴി മാറി ഷഡ്ഭുജ മത്സരം ആകാൻ സാധ്യതയുണ്ട് കേട്ടോ കാര്യങ്ങൾ നമ്മുക്ക് വഴിയേ നോക്കാം ബാക്കി കാര്യം പുറകെ പറയാം
( തുടരും)