ബിനീഷ് കൊടിയേരിക്ക് ദേഹാസ്വസ്ഥ്യം: ആശുപത്രിയിലാക്കി


ബെംഗലൂരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ചോദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കെയാണ് ബിനീഷ് കോടിയേരിയ്ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ശാന്തിനഗറിലുള്ള ഒരു ആശുപത്രിയിലാണ് ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത നടുവേദനയാണ് ബിനീഷിനെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം, ബിനീഷ് ചോദ്യം ചെയ്യലിനോട് തീരെ സഹകരിക്കുന്നില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. നാളെ വരെ മാത്രമാണ് ബിനീഷിൻ്റെ കസ്റ്റഡി കാലാവധി. ചോദ്യം ചെയ്യലിനിടെ വ്യക്തമായ തെളിവുകളിലേക്ക് നീങ്ങുകയും കുരുക്ക് കൂടുതൽ മുറുകുകയും ചെയ്യുന്ന അവസരത്തിലാണ് നടുവേദന ഉണ്ടായിരിക്കുന്നത്.
Previous Post Next Post