ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ ജ​യി​ലി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു


ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന‍​യി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ജ​യി​ലി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു. ന​രി​യ​മ്പാ​റ സ്വ​ദേ​ശി മ​നു മ​നോ​ജ്(24) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മു​ട്ടം ജി​ല്ലാ ജ​യി​ലി​ലാ​ണു പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജയിലിന് മുകളിൽ തുണി ഉണങ്ങാനിടുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
  ഒക്ടോബർ  23ന് ​ആ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ മ​നു​വി​നെ​തി​രെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പീ​ഡ​ന​പ​രാ​തി കൊ​ടു​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു ഒ​ളി​വി​ൽ പോ​യ മ​നു പെ​ൺ​കു​ട്ടി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തോ​ടെ പോ​ലീ​സി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു. 
      ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ 31ന് ​മ​രി​ച്ചിരുന്നു.
أحدث أقدم