യു.ഡി.എഫിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത നിലയിലുള്ള ഐക്യമാണ് ഇപ്പോഴുള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ചരിത്ര വിജയം നേടുമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി. യു.ഡി.എഫിനെ വഞ്ചിച്ച് പുറത്തുപോയ ജോസ് വിഭാഗം കെ.എം.മാണിയുടെ രാഷ്ട്രീയ ദർശനങ്ങളെയാണ് തള്ളിക്കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോഷി ഫിലിപ്പ്.
പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു.