കോട്ടയത്ത് കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി


കോട്ടയം  തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ് ( 50 ) മരിച്ചത് . ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു .
ഇന്നലെ രാത്രി 10.30 നാണു സംഭവം . മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കുകൂടി . ഇതിനിടെ ചുറ്റിക ഉപയോഗിച്ചു മേരിയെ അടിച്ചുവീഴ്ത്തി തുടർന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു പിന്നിൽ അടിച്ചെന്നും പൊലീസ് പറഞ്ഞു . ഭാര്യയുടെ മരണം ഉറപ്പിച്ചശേഷം ഇയാൾ , കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ചു സംഭവം അറിയിച്ചു . ഇദ്ദേഹം അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയായിരുന്നു 
Previous Post Next Post