പാമ്പാടിയിൽ വ്യാപാരികൾ പ്രതിഷേധ ധർണ നടത്തും



 പാമ്പാടി:   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി നവംബർ 3-ാം തിയതി രാവിലെ 10 മുതൽ 12 വരെ പാമ്പാടിയിലെ സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തും.
    വ്യാപാര മേഖല സംരക്ഷിക്കുക.,
കേന്ദ്ര സംസ്ഥാന  സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടികൾ അവസാനിപ്പിക്കുക,
അനധികൃത വഴിയോര കച്ചവടം നിരോധിക്കുക,
കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ അയയ്ക്കുന്ന നോട്ടീസ് നടപടികൾ അവസാനിപ്പിക്കുക,
പ്രളയ സെസ് നിർത്തലാക്കുക.
മോറട്ടോറിയം കാലത്തെ പിഴ പലിശ, ഉൾപ്പെടെ മുഴുവൻ പലിശയും ഒഴിവാക്കുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചു നടത്തുന്ന ധർണയോട് ഐക്യ ധാർണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പാമ്പാടിയിലെ മുഴുവൻ വ്യാപാരികളും കടകൾ തുറന്ന് രാവിലെ 10 മുതൽ 12 വരെ കടയുടെ വെളിയിൽ ഇറങ്ങി നിന്ന് പ്രതിഷേധം അറിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിനു വേണ്ടി പ്രസിഡന്റ് ഷാജി പി. മാത്യു,
ജനറൽ സെക്രട്ടറി
കുര്യൻ സക്കറിയ
ട്രഷറാർ 
ശ്രീകാന്ത് കെ പിള്ള
എന്നിവർ അറിയിച്ചു.
Previous Post Next Post