ലോകാരോഗ്യ സംഘടന തലവൻ ക്വാറന്റീനിൽ


ജനീവ:ഡബ്ല്യു.എച്ച്‌.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസുസ് ക്വാറന്റീനില്‍. 

കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കം വന്നതോടെ സ്വയം നിരീക്ഷണത്തിലേക്ക് പോകുകയാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.

ലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ലെന്നും 10 ദിവസം വീട്ടിലിരുന്ന് ഡബ്ല്യു.എച്ച്‌.ഒയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാമാരിയെ ഒന്നിച്ച്‌ നേരിടണമെന്നും ഡബ്ല്യു.എച്ച്‌.ഒയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം പറഞ്ഞു.

മാര്‍ച്ച്‌ 11നാണ് കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.

أحدث أقدم