ലോകത്തിന് പുതിയ ഭീഷണി; പക്ഷിപ്പനി വൈസ് മനുഷ്യരിലേക്ക് പകർന്നു






മോസ്കൊ: കറോണ വൈറസ് ബാധയിൽ അകപ്പെട്ടിരിക്കുന്ന ലോകത്തിന് മറ്റൊരു ഭീഷണി കൂടി. പക്ഷിപ്പനി പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പകര്‍ന്നുവെന്നും ആദ്യകേസുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും റഷ്യ. ഇതോടെ ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദേശം നല്‍കി. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്‌5എന്‍8 വൈറസ് മനുഷ്യനില്‍ എത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ടെലിവിഷന്‍ സന്ദേശത്തിലാണ് റഷ്യന്‍ ആരോഗ്യ ഏജന്‍സി മേധാവി അന്ന പൊപ്പോവ ഈ കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട ദക്ഷിണ റഷ്യയിലെ കോഴിഫാമില്‍ ജോലി ചെയ്ത ഏഴുപേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. റഷ്യയിലെ വെക്ടര്‍ ലാബ് ഇവരുടെ ശരീരത്തില്‍ വൈറസിന്‍റെ വകഭേദം കണ്ടെത്തുകയായിരുന്നു.


أحدث أقدم