വ്യവസായമന്ത്രിക്ക് നല്‍കിയ നിവേദനം പ്രതിപക്ഷനേതാവിന് കിട്ടിയതെങ്ങനെ?’; ദുരൂഹതയുണ്ടെന്ന് ഇ.എം.സി.സി


തിരുവനന്തപുരം:വ്യവസായ മന്ത്രി ഇ.പി ജയരാജന് തങ്ങള്‍ നല്‍കിയ നിവേദനം എങ്ങനെയാണ് പ്രതിപക്ഷ നേതാവിന്റെ കൈയിലെത്തിയതെന്ന് അറിയില്ലെന്ന് ഇ.എം.സി.സി. നിവേദനം ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് ഇ.എം.സി.സി പ്രസിഡന്റ് ഷിജു വര്‍ഗീസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെ പ്രതികരിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷവുമായി ഒരു ഗൂഢാലോചനയുമില്ല. ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ഒരു കാര്യത്തിനും കൂടെ നില്‍ക്കില്ല. ഞങ്ങള്‍ രണ്ട് വര്‍ഷമായി സര്‍ക്കാരുമായി ഇടപെടുമ്പോഴും വളരെ പോസിറ്റീവായ പ്രതികരണമാണ് കിട്ടിയിരുന്നതെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.

أحدث أقدم