ആറ് വയസ്സുകാരൻ്റെ കൊലപാതകം; അമ്മ അറസ്റ്റിൽ








പാലക്കാട് : ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഷാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിദയുടെ മൂന്നാമത്തെ മകനായ ആമിലിനെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെ ശുചി മുറിയിൽ വെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടിക്കെട്ടിയതിനുശേഷമാണ് മുറിയിലേക്ക് കൊണ്ടുപോയത്. പുലർച്ചെ നാലിനായിരുന്നു കൊല . പുതുപ്പള്ളി തെരുവ് പുളക്കാട് സുലൈമാന്റെ ഭാര്യയാണ് ഷാഹിദ.

ഷാഹിദ തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. ദൈവത്തിനുവേണ്ടി മകനെ ബലി നൽകിയെന്നാണ് ഷാഹിദ പോലീസിനോട് പറഞ്ഞത്.  
أحدث أقدم