മുണ്ടക്കയം പോലീസ് സ്റ്റേഷൻ കൊള്ളക്കാരുടെയും ,അഴിമതിക്കാരുടെയും താവളം



മുണ്ടക്കയത്തെ പോലീസ് കാന്റീന്റെ അടിത്തറപണി മുതൽ നാണം കെട്ട അഴിമതികൾ.കാശിനു വേണ്ടി ഒതുക്കി തീർത്തത്തിൽ ' ഗുരുതരമായ കേസുകളും. കൈക്കൂലിയുടെ നാണക്കേട് മറക്കാൻ മാസ്ക് നിർമ്മാണവും കാന്റീൻ നടത്തിപ്പും.. മേടിച്ച കാശെല്ലാം കാന്റീന്റെ പേരിൽ.മുൻപുണ്ടായ അഴിമതി കേസിന്റെ പേരിൽ സി ഐ ഷിബു കുമാറിന് ലോ ആൻഡ് ഓർഡർ നൽകരുതെന്ന് ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നതായും സൂചനകൾ.ജനമൈത്രിയെ പേരിലൊതുക്കി മുണ്ടക്കയം പോലീസ് സ്റ്റേഷൻ

കഴക്കൂട്ടത്ത് സിഐ ആയിരിക്കുമ്പോൾ കൈക്കൂലി കേസിൽ ഷിബു കുമാർ നേരത്തെ പിടിയിലായിട്ടുണ്ട്. ഇളംകാടിൽ വീട്ടമ്മയെ ഭർത്താവും മകനും പൂട്ടിയ സംഭവം വിവാദമായിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കാനാണ് കൈക്കൂലി ചോദിച്ചത്.
കഴക്കൂട്ടത്ത് കൈക്കൂലി കേസിൽ പിടിയിലായതിനെ തുടർന്ന് ലോ ആൻഡ് ഓർഡർ നൽകരുതെന്ന് ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കഴക്കൂട്ടത്ത് ഉണ്ടായ നാണക്കേട് മറയ്ക്കാൻ ആണ് മുണ്ടക്കയത്ത് വന്ന് മാസ്ക് നിർമ്മാണവും പോലീസ് കാന്റീൻ നിർമാണവും നടത്തിയത് എന്ന് പലരും അടക്കം പറഞ്ഞിരുന്നു. പോലീസ് കാന്റീൻ പണിയുന്നതിന് വേണ്ടി ലക്ഷങ്ങളാണ് നാട്ടിൽ നിന്നും കൈക്കൂലിയായി വാങ്ങിയത്. ഒരു അപകട മരണ കേസ് ഒത്തുതീർപ്പാക്കിയതിന് പ്രതിഫലമായി പോലീസ് കാന്റീൻ വാർക്ക നടത്തിച്ച കഥ മുണ്ടക്കയത്ത് പാട്ടാണ്.
കാന്റീനിൽ സാധന സാധനങ്ങൾ വാങ്ങിയ വകയിൽ മുണ്ടക്കയത്തെ പല കടക്കാർക്കും വൻ തുക കൊടുക്കാനുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിൽ താൽപര്യമുണ്ടായിരുന്ന സി ഐ മുണ്ടക്കയത്ത് പല കടകളിൽ നിന്നും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങുമായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത കാലത്ത് ഒരാളോട് 10 സെന്റ് സ്ഥലം കൈക്കൂലി ആവശ്യപ്പെട്ടതും നാട്ടിൽ പാട്ടാണ്. മാസ്കു നിർമ്മാണത്തിനെത്തിയ വീട്ടമ്മയുമായി സി ഐ ബന്ധം സ്ഥാപിച്ചതും പുറത്തു വന്നിരുന്നു.
أحدث أقدم