ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കേരള ഗെയിംമിംഗ് ആക്ട് നിയമത്തില്‍ ഭേതഗതി നടത്തും. ഓണ്‍ലൈന്‍ ചൂതാട്ടം അതീവ ഗൗരവമുള്ള കാര്യമെന്ന് കോടതി. സര്‍ക്കാര്‍ നിലപാട് കോടതി രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്‍കിയ ഹരജിയില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ വിരാട് കോഹ്ലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെങ്കിലും ഓണ്‍ലൈന്‍ റമ്മിയടക്കമുള്ളവക്ക് നിയന്ത്രണമില്ലെന്നും, അതിനാല്‍ ഇവ നിരോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.