
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിനും വീടിനും അധിക സുരക്ഷ ഏർപ്പെടുത്തി. പിടിയിലായ ജെയ്ഷെ മുഹമ്മദ് തീവ്രവാദികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോവലിനെ തീവ്രവാദികൾ ലക്ഷ്യം വെക്കുന്നതായാണ് റിപ്പോർട്ട്ഡോവലിനെ ലക്ഷ്യം വെച്ച് സർദാർ പട്ടേൽ ഭവനിലും തലസ്ഥാനത്തെ മറ്റിടങ്ങളിലും വെച്ച് ഗൂഢാലോചന നടന്നുവെന്നാണ് ഇവരിൽ നിന്ന് വിവരം ലഭിച്ചത്. ഫെബ്രുവരി ആറിന് അറസ്റ്റിലായ ഷോപിയാൻ സ്വദേശിയായ ജെയ്ഷെ ഭീകരൻ ഹിദായത്തുല്ല മാലിക്കിൽ നിന്നാണ് ഡോവലിനുള്ള ഭീഷണി വ്യക്തമായത്.