ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികൾക്കുമെതിരെ എൻ.എസ്.എസ്



കോട്ടയം : തിരഞ്ഞെടുപ്പിൽ
രാഷ്ടീയ നേട്ടത്തിന്
വിശ്വാസികളെ  സ്വാധീനിക്കാൻ ശബരിമലയെ ഉപയോഗിക്കുന്നു. ശബരിമല വിഷയം വിശാല ബഞ്ചിൻ്റെ പരിഗണനയിൽ ഇരിക്കുന്നതാണ്. കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോൾ ബി ജെ പി യ്ക്ക് നിയമനിർമാണത്തിലൂടെ പ്രശ്നം പരിഹരിക്കാമായിരുന്നു. യുഡിഎഫിന് നിയമസഭയിൽ ബില്ല് കൊണ്ടുവരാമായിരുന്നു. അധികാരത്തിലെത്തിയാൽ നിയമം നിർമിക്കുമെന്ന് പറയുന്നതിൽ ആത്മാർത്ഥതയില്ല. 

സംസ്ഥാന സർക്കാർ സത്യവാങ്മൂലം തിരുത്താനോ നിയമ നിർമാണത്തിലൂടെ പ്രശ്ന പരിഹാരത്തിനോ ശ്രമിച്ചില്ലെന്നും എൻ.എസ്.എസ് പത്രക്കുറിപ്പിൽ അറിയിച്ചു.
أحدث أقدم