തെരഞ്ഞെടുപ്പ് അനുഗ്രഹമായി,ഇന്ധന വിലയിൽ മാറ്റമില്ലാതെ മൂന്നാഴ്ച; അവസാനമായി വില വർധിച്ചത് ഫെബ്രുവരി 27ന്



കേരളം, തമിഴ്നാട്, അസം, ബംഗാൾ, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് വില വർധനയ്ക്ക് താൽക്കാലിക ആശ്വാസം എന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്. മുൻപും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.


Previous Post Next Post