ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം





കൊല്ലം കാഞ്ഞിരത്തിൻമൂട്ടിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഉച്ചയോടെ ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് രണ്ടു പേരും മരിച്ചത്. ചിതറ സ്റ്റാൻ്റിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ അരുൺ (32) സുനിൽ (48)എന്നിവരാണ് മരണപ്പെട്ടത്.

കാഞ്ഞിരത്തിൻമൂട്ടിലെ കൊടുംവളവിൽ ഇരു വാഹനങ്ങളും നേർക്കുനേർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇരുവരുടെയും മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ.


Previous Post Next Post