കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ സ്‌കൂൾ ഓഫ് ബയോ സയൻസസിലെ വസന്ത് ശ്രീനിവാസൻ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.
കുറവിലങ്ങാട് ദേവമാതാ കോളേജിലെ രതീഷ് തോമസ്, റാന്നി സെന്റ് തോമസ് കോളേജിലെ സ്‌റ്റെനി മേരി എബ്രഹാം, കട്ടപ്പന ഗവൺമെന്റ് കോളേജിലെ ടോണി കുര്യാക്കോസ് എന്നിവർ വൈസ് ചെയർപേഴ്‌സൺമാരായും തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറി: വിപിൻ വി.എസ്. (ദേവസ്വം ബോർഡ് കോളേജ്, കീഴൂർ). ജോയിന്റ് സെക്രട്ടറി: ദിൽ സുനിൽ (എസ്.എൻ.എം. കോളേജ്, മാല്യങ്കര), സിബി സി.എസ്. (എസ്.എൻ.ഡി.പി.യോഗം ട്രെയിനിംഗ് കോളേജ്, അടിമാലി). എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ആൻ സെബാസ്റ്റ്യൻ (യു.സി. കോളേജ്, ആലുവ), അഭിഷേക് വിജയൻ (ഡി.ബി. പമ്പാ കോളേജ്, പരുമല), ആദർശ് അശോക് (സെന്റ് സേവ്യേഴ്‌സ് കോളേജ്, കൊതവറ), അഖിൽ ചന്ദ്രൻ (സെന്റ് സ്റ്റീഫൻസ് കോളേജ്, ഉഴവൂർ), അലൻ സെബാസ്റ്റ്യൻ (ന്യൂമാൻ കോളേജ്, തൊടുപുഴ), അനന്ദു വിജയൻ (എൽദോ മാർ ബസേലിയസ് കോളേജ്, കോതമംഗലം), അരുന്ധതി ഗിരി വി. (മഹാരാജാസ് കോളേജ്, എറണാകുളം), ആശംസ് എൻ.എം. (ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, ശാന്തൻപാറ), ആഷിഖ് സി.എം. (ഗവൺമെന്റ് ലോ കോളേജ്, എറണാകുളം), അശ്വിൻ ബിജു (ബസേലിയസ് കോളേജ്, കോട്ടയം), ഫർഹാന ലത്തീഫ് (സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, കോട്ടയം), ഗണേഷ് കുറുപ്പ് (സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി), മെൽവിൻ മാർഗോ വൈ. (സെന്റ് ആന്റണീസ് കോളേജ്, പെരുവന്താനം), നഫ്രീദ് കെ.എൻ. (എം.ഇ.എസ്. കോളേജ്, കൊച്ചി), ഷാദുലി നസീർ (സെന്റ് ജോസഫ്‌സ് അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ ആന്റ് റിസർച്ച്, മൂലമറ്റം). അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങൾ: അബുലാൽ, എസ്.എ.എസ്.എസ്.എൻ.ഡി.പി. യോഗം കോളേജ്, കോന്നി, അനൂപ് സി.ആർ. (ടി.എം. ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, മണിമലക്കുന്ന്), ആസിഫ് അലി (സെന്റ് ബെർക്‌മെൻസ് കോളേജ്, ചങ്ങനാശ്ശേരി), അതുൽ സാബു (ഗുരു നാരായണ കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസ്, തൊടുപുഴ), കെബിൻ ബി. ജേക്കബ്, കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മല്ലപ്പള്ളി വെസ്റ്റ്).