എലത്തൂരിൽ കോൺഗ്രസിൽ നിന്ന് വിമത സ്ഥാനാർഥി


എന്‍.സി.കെ നേതാവ് സുള്‍ഫിക്കര്‍ മയൂരിയാണ് എലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി. എന്നാല്‍, സ്ഥാനാര്‍ഥിക്കെതിരെ തുടക്കം മുതല്‍ക്കേ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നായിരുന്നു ആവശ്യം.

ഇ​ത് പേ​മെന്‍റ് സീ​റ്റാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​പോ​ലും ഇ​ല്ലാ​ത്ത ഒ​രു ഘ​ട​ക​ക​ക്ഷി​ക്ക് സീ​റ്റു​കൊ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കര്‍ നി​ല​പാ​ടെടുത്തത്.

ഈ ​സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ എ​ട്ടു മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും ര​ണ്ടു ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളും പ്ര​മേ​യം മു​ഖേ​ന കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ിരുന്നു. എന്നാല്‍, എലത്തൂരില്‍ എന്‍.സി.കെ തന്നെ മത്സരിക്കുമെന്നും സീറ്റ് തിരിച്ചെടുക്കില്ലെന്നും ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതോടെയാണ് വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ തീരുമാനമായത്.


Previous Post Next Post