പി സി ചാക്കോയെ പാര്‍ട്ടിയിലേക്ക് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ സ്വാഗതം ചെയ്തു. പി സി ചാക്കോയെ കൂടുതല്‍ സമയം വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടെന്നും ചാക്കോയുടെ കടന്നുവരവ് മുന്നണിക്ക് ഉപയോഗപ്രദമെന്നും പവാര്‍.
ബിജെപിക്ക് എതിരെ ഒരു പ്രതിപക്ഷ സഖ്യം വരേണ്ടത് അനിവാര്യമെന്ന് പി സി ചാക്കോയും പറഞ്ഞു. അതിനാലാണ് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്നത്.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമാണ് ഇന്ന് പി സി ചാക്കോ എൻസിപിയിലേക്കുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.