തൃശ്ശൂര്‍: മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുറ്റേക്കര ചിറ്റിലപ്പളളി വീട്ടില്‍ തോമസ് (65) നെയാണ് മകന്‍ ഷിജിന്‍ കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവത്തിന് ശേഷം ഷിജിന്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.