സ്വര്‍ണക്കടത്തുക്കേസില്‍ പ്രതികള്‍ 21തവണ സ്വർണം കടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി. പ്രതികളുടെ കുറ്റസമ്മതമൊഴി മാത്രമാണുള്ളതെന്നും മറ്റ് തെളിവുകൾ എവിടെ എന്നും കോടതി ചോദിച്ചു. പ്രതികളായ സന്ദീപ്, സരിത് എന്നിവരുടെ ജാമ്യ ഉത്തരവിലാണ് പരാമർശം.