എറണാകുളം പള്ളിമുക്കിൽ വൻ തീപിടുത്തം.
ഇലക്ട്രോണിക്സ് കടയ്ക്കാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമിക്കുന്നു.
പന്ത്രണ്ടരയോടെയാണ് സംഭവം. നിരവധി സ്ഥാപനങ്ങൾ ഉണ്ടിവിടെ. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.