എസ്എസ്എൽസി യുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു





തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മെയ് അഞ്ചിന് തുടങ്ങേണ്ട പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിവച്ചത്.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തീരുമാനം. നേരത്തെ ഹയര്‍ സെക്കൻഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചിരുന്നു.

 പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങൾ അറിയിച്ചു
أحدث أقدم