ഡോക്ടർ ദമ്പതികളെ നടുറോഡിൽ വെടിവെച്ചു കൊലപ്പെടുത്തി


29. 5. 2021
ജയ്പുർ: രാജസ്ഥാനിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടർ ദമ്പതികളെ നടുറോഡിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തി.

മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേർ കാർ തടഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. . ഡോക്ടർമാരായ സുധീപ് ഗുപ്ത (46) ഭാര്യ സീമാ ഗുപത (44) എന്നിവരാണ് കൊല്ലപ്പെട്ടത്.

രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതകം ട്രാഫിക് പോലീസിന്റെ സിസിടിവിയിൽ പതിഞ്ഞു. 2019-ൽ സീമാ ഗുപ്ത കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്ത്രീയും ആറു വയസുകാരനായ മകനും 2019 ലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളാണ് ഡോക്ടർ ദമ്പതിമാർ. സുധീപ് ഗുപ്തയുമായി കൊല്ലപ്പെട്ട സ്ത്രീക്ക് ബന്ധമുണ്ടായിരുന്നുവെന്നരോപിച്ചാണ് കൊലപ്പെടുത്തിയത്. സീമാ ഗുപ്തയുടെ മാതാവും ഇതിൽ പ്രതിയാണ്. സീമാ ഗുപ്തയും മാതാവും 2019-ൽ സ്ത്രീയുടെ വീടിന് തീയിട്ടുവെന്നാണ് കേസ്.
أحدث أقدم