മുണ്ടക്കയം ബീവ്‌റേജ് ഔട്ട് ലെറ്റില്‍ നിന്നും ചില ജീവനക്കാരുടെ ഒത്താശയില്‍ മദ്യ വില്‍പ്പന നടത്തുന്നതായി ആക്ഷേപം.

കോട്ടയം ജില്ലയുടെ കിഴക്കേ അറ്റത്തെ ഒട്ട് ലെറ്റില്‍ നിന്നാണ് ചില ജീവനക്കാരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു ലിറ്റര്‍ വിദേശ മദ്യം കടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.ലോക്ഡൗണ്‍ മൂലം അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റില്‍ രാത്രി കാലങ്ങളിലാണ് മദ്യം എടുക്കുന്നത്. ഇതിനു പിന്നില്‍ ഉത്തരവാദിത്വപെട്ട ഉദ്യാഗസ്ഥന്റെ അറിവോടെ ചില താത്കാലിക തൊഴിലാഴികളാണ് ഔട്ട ലെറ്റില്‍ നിന്നും മദ്യം കടത്തുന്നത്. ചാക്കുകളിലാക്കി സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിപ്പിക്കുന്ന മദ്യം വാഹനങ്ങളിലാണ് കടത്തുന്നത്. രാത്രി കാലങ്ങളില്‍ സുരക്ഷജോലി നോക്കുന്ന ജീവനക്കാര്‍ തങ്ങളുടെ കൈവശമുളള ബാഗിലും മദ്യം കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചു  ഡ്യൂട്ടികഴിഞ്ഞുപോയ രാത്രികാല ഡ്യൂട്ടിക്കാരെ നാട്ടുകാരില്‍ ചിലര്‍ പിടിച്ചു നിര്‍ത്തി നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും മദ്യം കണ്ടെത്തുകയായിരുന്നു.ഇവിടെ നിന്നും കടത്തുന്ന 400 രൂപ വിലവരുന്ന മദ്യം 1000രൂപയിലധികം വാങ്ങിയാണ് വില്‍പ്പന.ഔട്ട് ലറ്റ് മാനേജരടക്കമുളളയാളുകള്‍വിഹിതം വാങ്ങിയാണ് മദ്യ വില്‍പ്പന എന്നാണറിയുന്നത്. ചില രാഷ്ട്രിയ നേതാക്കള്‍ക്കും ഇതില്‍ പങ്കുളളതായി വിവരം ലഭിച്ചിട്ടുണ്ട്.
              ഇവിടെ നിന്നും കടത്തിയ മദ്യത്തിന്റെ കണക്ക് ഔട്ട് ലറ്റ് തുറക്കാന്‍ അനുമതിയാവുമ്പോള്‍ അന്നത്തെ കണക്കില്‍ ഉള്‍പ്പെടുത്തി തലയൂരാനാണ് ഇവരുടെ തീരുമാനം.


أحدث أقدم